Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2026 14:47 IST
Share News :
കോട്ടയം: കോട്ടയത്ത് ഷാപ്പിൽനിന്നും ഭക്ഷണം കഴിച്ച യുവാവ് മരിച്ചു. യുവാവ് ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചത് എന്ന് സംശയിക്കുന്നു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (42) ആണ് മരിച്ചത്. ശനിയാഴ്ച ഷാപ്പിൽ നിന്നും കൂട്ടുകാരുമൊത്ത് ഇയാൾ ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് അസ്വസ്തത അനുഭവപ്പെട്ടതോടെ ആദ്യം കുമരകം എസ്.എച്ച് ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച ജ്യോതിഷിന്റെ മരണം സംഭവിക്കുകയായിരുന്നു. സുഹൃത്തുക്കളായ അഞ്ച് പേരും ചികിത്സയിലാണ്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.