Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2026 19:34 IST
Share News :
വൈക്കം: പന്ത്രണ്ടാം വയസ്സിൽ ഇമോർട്ടലൈസേഷൻ എന്ന ഇംഗ്ലീഷ് നോവൽ പുറത്തിറക്കിയ വിദ്യാർഥി മറവൻതുരുത്ത് കടൂക്കര സ്വദേശി അഭിമന്യുവിന് ആദരവുമായി വൈക്കം എം.എൽ.എ കെ. ബിനിമോൻ. വായനാദിനത്തിൽ അഭിമന്യുവിന്റെ വീട്ടിലെത്തിയാണ് എം എൽ എ അഭിമന്യുവിനെ അനുമോദിച്ചത്.ഫാൻ്റസി നോവലിന്റെ ആദ്യഭാഗം സംഗീതസംവിധായകൻ ബിജിപാലാണ് ഇന്നലെ പ്രകാശനം ചെയ്‌തത്. ഏഴ് ഭാഗങ്ങളായുള്ള നോവലിന്റെ ചിത്രങ്ങൾ അഭിമന്യു തന്നെ വരച്ച് എ.ഐ സാങ്കേതികവിദ്യയിൽ തയ്യാറാക്കിയെന്നതും ഈ പുസ്‌തകത്തിന്റെ പ്രത്യേകതയാണ്. മറവൻതുരുത്ത് പഞ്ചായത്ത് അംഗം ആർ. അനീഷിന്റെ അദ്ധ്യക്ഷതയിൽ അനുമോദന ചടങ്ങ് നടന്നു. സാംസ്കാരിക പ്രവർത്തകൻ മോഹൻ ഡി ബാബു, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, എൻ.സി.തോമസ്, മുൻ പഞ്ചായത്ത് അംഗം ലതാ അശോകൻ എന്നിവർ പങ്കെടുത്തു. ഹരി ചാരുത, ഗിരീഷ് പരുത്തിമഠം മൈൻഡ് പബ്ലിക്കേഷൻസ്, തിരുവനന്തപുരം എന്നിവരാണ് നോവലിൻ്റ പ്രസാധകർ. വെള്ളൂർ ഭവൻസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യു സ്കൂൾ റഫ് ബുക്കിൽ നാലുവർഷമായി ഇംഗ്ലീഷ് നോവലുകൾ എഴുതിയിരുന്നത്. ചെറുപ്പത്തിലെ ചിത്രരചന നടത്തിയിരുന്ന അഭിമന്യു ചിത്രങ്ങൾ സഹിതമാണ് മൂന്നാം ക്ലാസ് മുതൽ ഇങ്ങനെ നോവൽ ഇംഗ്ലീഷിൽ എഴുതി തുടങ്ങിയത്. കൊച്ചി ഇൻഫോപാർക്ക് ജീവനക്കാരായ മാതാപിതാക്കൾ അർജുനും ശീതളും, മുത്തച്ഛൻ പുഷ്‌കരനും മുത്തശ്ശി രമാദേവിയും വേണ്ട പിന്തുണ ഇതിനായി അഭിമന്യുവിന് നൽകുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.