Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കെ.ബിനിമോന്‍ എം എൽ എ യുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

21 Jun 2026 18:47 IST

santhosh sharma.v

Share News :

വൈക്കം : വൈക്കം എം.എല്‍.എ കെ.ബിനിമോന് വൈക്കം ടൗണില്‍ എം.എല്‍.എ ഓഫീസ് തുറന്നു. കച്ചേരികവലയിൽ അർബൻ ബാങ്കിന് സമീപം റഹേജ ബിൾഡിംഗിൽ 2 -ാം നിലയിലാണ് എം.എല്‍.എ ഓഫീസ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ആവശ്യമായ ഇരിപ്പിട സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ച വൈകിട്ട് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. കെ.ബിനിമോന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. യൂ.ഡി.എഫ് നേതാക്കളായ മോഹന്‍ ഡി ബാബു, പോള്‍സണ്‍ ജോസഫ്, ബി.അനിൽകുമാർ 

പി.ഡി ഉണ്ണി, എം.കെ ഷിബു, പി.വി പ്രസാദ്, അഡ്വ.പി.പി സിബിച്ചൻ, കെ.കെ മോഹൻ, സുബൈയര്‍ പുളുന്തുരുത്തി,

അക്കരപ്പാടം ശശി, എ.സനീഷ് കുമാർ, നഗരസഭ ചെയർമാൻ അബ്ദുള്‍ സലാം റാവുത്തര്‍, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു തൃതല ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News