Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2026 20:26 IST
Share News :
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് നിർദേശത്തിൽ മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം ലിജു. വകുപ്പ് മന്ത്രിയെന്ന നിലയിൽ തന്നോട് ആലോചിക്കാത്തതിൽ അതൃപ്തിയുണ്ട്. ബജറ്റ് നിർദേശം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് എം.ലിജു ആവശ്യപ്പെട്ടു. എന്നാൽ പരസ്യവിമർശനത്തില്ലെന്നും എക്സൈസ് മന്ത്രി അറിയിച്ചു.
ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചത് എക്‌സൈസ് വകുപ്പിനെ അറിയിച്ചിരുന്നില്ല എന്നതാണ് പ്രധാന തർക്കവിഷയം. ധനവകുപ്പ് മാത്രമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും മറ്റ് കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാക്കിയാൽ കുട്ടികളിൽ ഉൾപ്പെടെ മദ്യവ്യാപനമെന്ന ആശങ്കയുണ്ടാവുമെന്നും എക്സൈസ് മന്ത്രി അറിയിച്ചു. പദ്ധതി നടപ്പാക്കിയാലുണ്ടാവുന്ന പ്രതിസന്ധി വ്യക്തമാക്കി പ്രത്യേക റിപ്പോർട്ട് കൈമാറി. എക്സൈസ് കമ്മിഷണറുമായുള്ള ചർച്ചയിലെ തീരുമാനങ്ങളും ലിജു മുഖ്യമന്ത്രിക്ക് കൈമാറി. നികുതി കുറച്ച തീരുമാനം വിവാദമായ പശ്ചാത്തലത്തിൽ എക്സൈസ് മന്ത്രി എം.ലിജു, എക്സൈസ് കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കാനുളള ബജറ്റ് പ്രഖ്യാപനം മദ്യ വ്യാപനം കൂട്ടാനുളള അപകടകരമായ നീക്കമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. എൽ.ഡി.എഫ് ഭരണത്തിൽ ഇരിക്കെ നികുതി കുറയ്ക്കണെമെന്ന ആവശ്യവുമായി കോൺഗ്രസ് MLAമാരായ മാത്യു കുഴൽനാടനും അൻവർ സാദത്തും ആവശ്യപ്പെട്ടിരുന്നു.നികുതി കുറയ്ക്കൽ അപകടകരമാണെന്ന് മനസിലാക്കിയാണ് തീരുമാനം എടുക്കാതിരുന്നതെന്നും ഇടത് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മദ്യത്തിന്റെ നികുതി കുറയ്ക്കാനുളള ബജറ്റ് പ്രഖ്യാപനത്തിനെതിരെ സമുദായ സംഘടനകളും രംഗത്തുണ്ട്
Follow us on :
Tags:
More in Related News
Please select your location.