Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"പാടാം നമുക്ക് പാടാം" മെഗാ ഇവന്റ് നവംബർ 22ന്

13 Jul 2024 22:41 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: നാട്ടിലെയും മറുനാട്ടിലെയും സംഗീതാസ്വാദകർക്ക് സംഗീത മയമായ നിമിഷങ്ങൾ സമ്മാനിച്ച, ജനങ്ങൾ ഹൃദയത്തിലേറ്റിയ പാടാം നമുക്ക് പാടാം സംഗീത കൂട്ടായ്മ പത്താം വാർഷികം മെഗാ ഇവന്റ് നവംബർ 22ന് നടത്തുമെന്ന് കമ്മറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

കേരളത്തിലെ വിവിധ മേഖലകളിൽ അറിയപ്പെടുന്ന എട്ടോളം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റ് ഒമാനിലെ സംഗീത ആസ്വാദകർക്ക് നവ്യാനുഭവം ആയിരിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

മെഗാ ഇവന്റിന് മുന്നോടിയായി ഒമാനിലെ ഗായകർക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ 15 വയസ്സു മുതൽ മുകളിലുള്ള ഗായകർക്ക് ഒരു റിയാലിറ്റി ഷോയും സംഘടിപ്പിക്കുന്നുണ്ട്, വ്യാഴാഴ്ച വൈകീട്ട് അൽ ഖുവൈറിൽ ഉള്ള നിസർക്കാസ് തട്ടുകട ഹാളിൽ വെച്ച് പ്രസിഡണ്ട് സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന വിപുലമായ സ്വാഗത സംഘ മീറ്റിങ്ങിൽ സെക്രട്ടറി വാസുദേവൻ തളിയാറ സദസ്സിന് സ്വാഗതം പറഞ്ഞു സജീവമായ ചർച്ചയ്ക്കുശേഷം ട്രഷറർ സജീവ് നന്ദി പറഞ്ഞു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

Tags:

More in Related News