Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2026 17:21 IST
Share News :
കടുത്തുരുത്തി: പെരുന്തുരുത്ത് എംപ്ലോയീസ് & പെൻഷനേഴ്‌സ് വെൽഫെയർ സൊസൈറ്റിയുടെ രജത ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു. കാൽനൂറ്റാണ്ടുകാലത്തെ കാരുണ്യ പ്രവർത്തനങ്ങളുടെയും സാമൂഹിക സേവനത്തിന്റെയും ഓർമ്മകൾ പുതുക്കി പെരുന്തുരുത്ത് എംപ്ലോയീസ് & പെൻഷനേഴ്‌സ് വെൽഫെയർ സൊസൈറ്റിയുടെ രജത ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 10.30-ന് നടന്ന ചടങ്ങിൽ കെ. ബിനിമോൻ എം.എൽ.എ. മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.സൊസൈറ്റി പ്രസിഡന്റ് പി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി സെക്രട്ടറി . വി. വി. മണി ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
പെരുന്തുരുത്തിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ ജീവനക്കാർ ചേർന്നാണ് സംഘടന പ്രവർത്തിപ്പിച്ചുപോരുന്നത്. രജത ജൂബിലി വർഷത്തിൽ സ്വന്തമായി ഒരു ഓഫീസ് മന്ദിരം യാഥാർത്ഥ്യമാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സൊസൈറ്റി അംഗങ്ങൾ.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആനന്ദ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാം മോഹൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വേണുഗോപാൽ കെ. എൻ., മണിക്കുട്ടൻ വി. കെ., ബിന്ദു സജുമോൻ ജോസഫ്, സൊസൈറ്റി വൈസ് പ്രസിഡന്റ് പി. ഡി. ശശിധരൻ, ട്രഷറർ രഘുനാഥ് കെ. പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സജികുമാർ എൻ. കെ. കൃതജ്ഞത രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.