Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വീടിന് നേരെ വെടിവെപ്പ്

14 Apr 2024 09:04 IST

Enlight News Desk

Share News :

നടൻ സൽമാൻഖാൻ്റെ മുംബൈയിലെ വീടിന് നേരെ ബൈക്കിൽ എത്തിയ തോക്കുധാരികൾ വെടിയുതിർത്തു.

ഞായറാഴ്ച പുലർച്ചെ 4:51 ഓടെയായിരുന്നു സംഭവം. സൽമാൻ ഖാൻ്റെ മുംബൈയിലെ ബാന്ദ്ര ഏരിയയിലുള്ള വീടിന് പുറത്താണ് വെടിവെപ്പ് നടന്നത്.

ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ‍ മൂന്ന് റൗണ്ട് വെടിയുതിർത്തു. സംഭവത്തിൽ ആർക്കും പരിക്കില്ല.

രണ്ട് പേർ മൂന്ന് റൗണ്ട് വെടിയുതിർക്കുകയും ശേഷം ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്ത് നാല് റൗണ്ട് വെടിയുതിർത്ത് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് സൽമാൻ ഖാൻ്റെ വീടിന് പുറത്ത് സുരക്ഷ ശക്തമാക്കി.

Follow us on :

More in Related News