Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2026 18:21 IST
Share News :
ചാവക്കാട്:കടലേറ്റം രൂക്ഷമായ ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഏത്തായ് മുതല്‍ പൊക്കുളങ്ങരവരെയുള്ള പ്രദേശങ്ങളില്‍ ടെട്രോപോഡ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി മിഷന്‍ ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ.അക്ബറിന്‍റെ സാന്നിദ്ധ്യത്തില്‍ സന്ദര്‍ശനം നടത്തി.ജനപ്രതിനിധികള്‍,ഇറിഗേഷന്‍ വകുപ്പ്,മിഷന്‍ ഡയറക്ടറേറ്റ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി.എ.ഡി.ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏത്തായ് മുതല്‍ വാടാനപ്പള്ളി വരെ ചെല്ലാനം മാതൃകയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് 236 കോടി രൂപയുടെ വിശദമായ ഡി.പി.ആര്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതുകൊണ്ട് ഡിസംബറോടെ പദ്ധതി ടെണ്ടര്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ എംഎല്‍എയെ അറിയിച്ചു.സെന്‍റര്‍ വാട്ടര്‍ ആന്‍റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍റെ സീനിയര്‍ സയന്‍റിസ്റ്റ്,മിഷന്‍ ഡയറക്ടറേറ്റിലെ എഞ്ചിനീയര്‍മാര്‍ തുടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്.കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശമായ ഏത്തായ് മുതല്‍ പൊക്കുളങ്ങര വരെയുള്ള തീരപ്രദേശങ്ങളില്‍ അടുത്തിടെയുണ്ടായ കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി വലിയരീതിയില്‍ കടല്‍ കയറുന്ന സാഹചര്യം ഉണ്ടായിരുന്നു.ടെട്രോപോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണത്തോടെ തീരവാസികളുടെ ആശങ്കക്ക് പരിഹാരമാകും. ഇതിന് തുടര്‍ച്ചയായി കടപ്പുറം ഗ്രാമപഞ്ചായത്തില്‍ കടല്‍ക്ഷോഭം തടയുന്നതിനായി 5 കി.മീ ദൂരത്തില്‍ ടെട്രോപോഡ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് സാമൂഹികാഘാത പഠനത്തിനായി അള്‍ട്രാ ടെക് എന്‍വിയോണ്‍മെന്‍റല്‍ കണ്‍സള്‍ട്ടന്‍സി ഉദ്യോഗസ്ഥര്‍ സര്‍വ്വേ നടത്തിയത്.കടപ്പുറം ഗ്രാമപഞ്ചായത്തില്‍ ലോക ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.എന്‍വിയോണ്‍മെന്‍റല്‍ ക്ലിയറന്‍സ് ലഭ്യമാക്കി മിഷന്‍ഡയറക്ടറേറ്റില്‍ നിന്നുള്ള വിശദമായ ഡ്രോയിംഗ്,പ്ലാന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിശദമായ ഡി.പി.ആര്‍ ഉടന്‍ തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എംഎല്‍എയെ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.