Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദൂരദർശൻ മലയാളം വാർത്താ വിഭാഗം ആദ്യ ന്യൂസ് എഡിറ്റർ ഇ. കെ. കൃഷ്ണൻ നായർ അന്തരിച്ചു

09 Sep 2026 12:59 IST

CN Remya

Share News :

കോട്ടയം: ദൂരദർശൻ മലയാളം വാർത്താ വിഭാഗത്തിന്റെ ആദ്യ ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഇ. കെ. കൃഷ്ണൻ നായർ (97) അന്തരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു നിര്യാണം. ഭൗതികശരീരം കൈതമുക്ക്, അത്താണി ലെയ്ൻ, കെ.ആർ.എ 77 വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വ്യാഴാഴ്ച രാവിലെ 11:30ന് ശാന്തികവാടത്തിൽ.

വിവിധ ജില്ലകളിൽ ഫീൽഡ് പബ്ലിസിറ്റി ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1967 മുതൽ 1978 വരെ ആകാശവാണി തിരുവനന്തപുരം നിലയത്തിലും 1978 മുതൽ 1985 വരെ ആകാശവാണി ഡൽഹി നിലയത്തിലും പ്രവർത്തിച്ചു. തുടർന്ന് 1985 മുതൽ 1991ൽ വിരമിക്കുന്നത് വരെ തിരുവനന്തപുരം ദൂരദർശനിൽ ന്യൂസ് എഡിറ്ററായി സേവനം അനുഷ്ഠിച്ചു. 

മലയാളം ദൂരദർശൻ വാർത്താ വിഭാഗത്തിന് അടിത്തറ പാകുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

Follow us on :

More in Related News