Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും ആഘോഷിച്ചു.

09 Sep 2026 14:00 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു. തിരുനാളിനോടുനുബന്ധിച്ചു പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ടൗണ്‍ ചുറ്റി നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി. കത്തിച്ച തിരികളുമായി വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. മുത്തുകുടകളും ബാന്റുമേളങ്ങളും ചെണ്ടമേളങ്ങളും പ്രദക്ഷിണത്തിന് മികവേകി. തിരുനാളിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവയെല്ലാം നടന്നു. പരിപൂര്‍ണമായി ദൈവത്തില്‍ ആശ്രയിച്ചു, വിശ്വസിച്ചു, ജീവിച്ച പരിശുദ്ധ ദൈവമാതാവ് തന്നെയാണ് ഏറ്റവും വലിയ വിശ്വാസിയും വിശ്വാസികളുടെ മഹത്തായ മാതൃകയുമെന്ന് റവ.ഡോ. തോമസ് വടക്കേല്‍ പറഞ്ഞു. തിരുനാളിനോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാനയ അര്‍പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദേഹം. തിരുനാളിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ വിശുദ്ധ കുര്‍ബാന, സന്ദേശം, ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, നേര്‍ച്ച വിതരണം എന്നിങ്ങനെ ദിവസവും നടന്ന തിരുകര്‍മങ്ങളില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പ്രധാനതിരുനാള്‍ ദിനമായ ഇന്നലെ രാവിലെ തിരുസ്വരൂപ പ്രതിഷ്ഠയോടെ തിരുകര്‍മങ്ങള്‍ ആരംഭിച്ചു. വൈകൂന്നേരം നടന്ന തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞും പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം വഹിച്ചു പ്രദക്ഷിണവും നടന്നു. പഴയപള്ളി ചുറ്റി, ടൗണിലൂടെ സപ്ലൈകോ വഴി പുതിയ പള്ളിയില്‍ പ്രദക്ഷിണം സമാപിച്ചു. തുടര്‍ന്ന് സ്നേഹവിരുന്ന്, ആകാശവിസ്മയം എന്നിവയും ഒരുക്കിയിരുന്നു. തിരുനാളിനോടുബന്ധിച്ചു നടന്ന തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ.ജോണ്‍ പാളിത്തോട്ടം, സഹവികാരി ഫാ.അബ്രാഹം പെരിയപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

Follow us on :

More in Related News