Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂട്ടർ- മൊബൈൽഫോൺ മോഷ്ടാവ് അറസ്റ്റിൽ

03 Sep 2024 19:36 IST

WILSON MECHERY

Share News :

ചാലക്കുടി: സ്‌കൂട്ടർ വർക്ക്ഷോപ്പിൽ നിന്നു സ്‌കൂട്ടറും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ മരത്താക്കര ചുണ്ടയിൽ ബാബു (സോഡ ബാബു-50) അറസ്‌റ്റിൽ. കഴിഞ്ഞ മാസം 20 നു വെള്ളക്കുളങ്ങര റോഡിലെ വർക്ക്ഷോപ്പിലായിരുന്നു മോഷണം. തുടർന്നു വർക്ക് ഷോപ്പ് ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു. 

മറ്റൊരു ഇരുചക്ര വാഹനം മോഷ്‌ടിച്ച കേസിൽ വടക്കാഞ്ചേരിയിൽ പൊലീസ് പരിശോധനയ്ക്കിടെയാണു പ്രതി പിടിയിലായത്. തുടർന്നു ചാലക്കുടി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രതിയെ സംഭവ സ്‌ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.

Follow us on :

More in Related News