Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2026 22:17 IST
Share News :
വൈക്കം: വൈക്കത്ത് നിന്നും മൈസൂരിന് ഉല്ലാസയാത്ര പോയ സ്കൂൾ വിദ്യർഥികൾക്ക് ഭക്ഷ്യവിഷബാധ. 6 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച വൈകിട്ടാണ് വൈക്കത്തിന് സമീപമുള്ള സ്കൂളിൽ നിന്നുള്ള പ്ലസ് ടു വിദ്യാർഥികളുമായി മൈസൂർ, കൂർഗ്ഗ്, കുടക് തുടങ്ങിയ ഇടങ്ങളിലേക്ക് വിനോദയാത്ര പുറപ്പെട്ടത്. കർണ്ണാടകയിൽ ഹോട്ടലിൽ നിന്നും കുഴിമന്തി ഓർഡർ ചെയ്ത് കഴിച്ച ശേഷമാണ് വിദ്യാർഥികൾ പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് തിരികെ യാത്രതിരിച്ചെങ്കിലും ശർദ്ദിലും വയറുവേദനയും തലവേദനയും മറ്റും അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെ തിരികെ എത്തിയ വിദ്യാർഥികൾ പലരും അവശനിലയിലാവുകയായിരുന്നു. തുടർന്ന് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഇവരെ ഉടൻ വൈക്കത്തെ വിവിധ അശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് മന്തി ഉപേക്ഷിച്ച വിദ്യാർഥികൾക്ക് ചെറിയ തലവേദനയും മറ്റുമാണ് ഉണ്ടായത്. മന്തി കഴിച്ചവർക്കാണ് അധികവും പ്രശ്നം നേരിട്ടത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Follow us on :
Tags:
More in Related News
Please select your location.