Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് സൂറത്ത് മസ്കറ്റിലെത്തി

09 Nov 2026 22:43 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള 15-ാമത് സംയുക്ത നാവികാഭ്യാസമായ ‘നസീം അൽ ബഹർ’ (സമുദ്ര സമീർ) ൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്ത് നവംബർ 8ന് ഒമാനിലെ മസ്കറ്റിലെത്തി.

ഇന്ത്യൻ നാവികസേനയും ഒമാൻ റോയൽ നാവികസേനയും സംയുക്തമായി നടത്തുന്ന നാവികാഭ്യാസത്തിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള ഏകോപിത സമുദ്ര പട്രോളിങ്ങും (കോർപാറ്റ്) സംഘടിപ്പിക്കും.

തുറമുഖത്തും കടലിലും നടക്കുന്ന പരിശീലന ഘട്ടങ്ങളിൽ വിവിധ പ്രൊഫഷണൽ പ്രവർത്തനങ്ങൾ ഉൾപ്പെടും. നാവികക്കപ്പലുകൾ തമ്മിലുള്ള പരസ്പര സന്ദർശനം, പ്രവർത്തനപരമായ ആശയവിനിമയം, കായിക പരിപാടികൾ എന്നിവയും ഇതിന്റെ ഭാഗമാണ്.

ഇരുരാജ്യങ്ങളിലെയും നാവിക ഉദ്യോഗസ്ഥർക്ക് അനുഭവങ്ങളും മികച്ച പ്രവർത്തനരീതികളും പങ്കുവെക്കാനും പ്രവർത്തന ഏകോപനവും പരസ്പര സഹകരണവും ശക്തിപ്പെടുത്താനും ഈ അഭ്യാസം അവസരമൊരുക്കും.

ഐഎൻഎസ് സൂറത്തിന്റെ സന്ദർശനം ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാലവും ശക്തവുമായ സമുദ്ര പങ്കാളിത്തത്തിന്റെ അടയാളമാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലകളിലെ സുരക്ഷയ്ക്കും വികസനത്തിനുമുള്ള പരസ്പര സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന ഇന്ത്യയുടെ ‘മഹാസാഗർ’ കാഴ്ചപ്പാടിനും ഈ സന്ദർശനം അനുയോജ്യമാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണവും സമുദ്ര സുരക്ഷാ ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നാവികാഭ്യാസം നിർണായകമാകുമെന്നാണ് വി

ലയിരുത്തൽ.

Follow us on :

More in Related News