Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളും വചനശുശ്രൂഷയും സോഹാറിൽ

09 Nov 2026 22:58 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സോഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ വചനശുശ്രൂഷയും വിശുദ്ധ കുർബാനയും സംഘടിപ്പിക്കുന്നു.

നവംബർ 9, 10, 11 തീയതികളിൽ വൈകിട്ട് 8 മണിക്ക് സോഹാറിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വചനശുശ്രൂഷ നടക്കും. നവംബർ 13 വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് സോഹാറിലെ പി.സി.ഒ ഹാളിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും വിശുദ്ധ കുർബാനയും നടത്തപ്പെടും.

മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രമുഖ പ്രാസംഗികനായ റവ. ഫാ. ഡോ. വർഗീസ് വർഗീസ് മീനടം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിനായി സോഹാറിൽ എത്തിയ റവ. ഫാ. ഡോ. വർഗീസ് വർഗീസിനെ മസ്കത്ത് വിമാനത്താവളത്തിൽ ഇടവക വികാരി റവ. ഫാ. സാജു പടച്ചിറ, സെക്രട്ടറി സുനിൽ ഡി. ജോർജ്, കമ്മിറ്റി അംഗം അനിൽ കെ. കുര്യൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിൽ വിശ്വാസികൾ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: റഫീഖ് പറമ്പത്ത്

Follow us on :

More in Related News