Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2026 22:02 IST
Share News :
കടുത്തുരുത്തി: റോട്ടറി ക്ലബ് പെരുവയുടെ പ്രസിഡൻറായി ഷെല്ലി ജോസഫ് പുത്തൂരാൻ, സെക്രട്ടറിയായി മാണി പി ജോസഫ്,ട്രഷററായി അരവിന്ദ് അനുഗ്രഹ,മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളും ഔദ്യോഗികമായി ചുമതലയേറ്റു. പിറവം കമ്പാനിയൻ ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ അനൂപ് ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്തു. റോട്ടറി ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണൽ കോർഡിനേറ്റർ എ സി പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. റോട്ടറി ഡിസ്ട്രിക്റ്റ് ലീഡർഷിപ് ചെയർമാൻ ജോഷ് ജോസഫ്, അസിസ്റ്റൻ്റ് ഗവർണർ ശിവപ്രസാദ്, മുളക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെഫി ജോസഫ്, ഇലഞ്ഞി സെൻറ് ഫിലോമിനാസ് ജൂനിയർ കോളേജ് സീനിയർ പ്രിൻസിപ്പൽ ഫാദർ ജോൺ ഏർണിയാകുളത്തിൽ, മുൻ അസിസ്റ്റൻറ് ഗവർണർ ഡോ ബിനു സി നായർ, സോമശേഖരൻ നായർ, മനോജ് കുമാർ, മാത്യു പുത്തൂരാൻ, സിറിൽ മാത്യു തുടങ്ങിയവർ സംസാരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച റോട്ടറി അംഗങ്ങൾക്കും പഠന മേഖലയിലെ ഉന്നത നേട്ടങ്ങൾ കൈവരിച്ച റോട്ടറി അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം യോഗത്തിൽ വച്ച് നിർവഹിച്ചു, സ്കൂൾ വിദ്യാർത്ഥിക്കുള്ള സൗജന്യ സൈക്കിൾ വിതരണം നടത്തി.
Follow us on :
Tags:
Please select your location.