Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2026 12:59 IST
Share News :
തിരുവനന്തപുരം : സംസ്ഥാനത്ത് ജയിലില്‍ ആദ്യമായി ഒരു ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്തു. കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതനാണ് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തത്. ഈശ്വരനാമത്തിലായിരുന്നു സുഗതൻ്റെ സത്യപ്രതിജ്ഞ. ഇന്ന് രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്‍റെ മുറിയിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ജയിലില്‍ വെച്ചുള്ള സത്യപ്രതിജ്ഞ. മേയർ വി വി രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങിൽ കോർപ്പറേഷൻ സെക്രട്ടറി, വിയ്യൂർ ജയിൽ സൂപ്രണ്ട് എന്നിവരാണ് ഡയസിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുരം മേയർക്കും ആവശ്യമായ ഉദ്യോഗസ്ഥർക്കും ചടങ്ങിനായി ജയിലിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. മേയർക്ക് മുന്നിൽ നേരിട്ട് സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പ കരുതൽ തടങ്കലിൽ ഇളവ് വേണമെന്നായിരുന്നു വാഴോട്ടുകോണം കൗൺസിലറായ ആർ.സുഗതന്റെ ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ കാപ്പ തടവുകാരനെ ജയിലിൽനിന്ന് പുറത്തുവിടാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി വ്യക്തമാക്കി.
ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.
ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ ചടങ്ങായതിനാൽ അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്കും റിപ്പോർട്ടിങിനായി ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്നാണ് സുഗതനടക്കമുള്ള ബിജെപി കൗൺസിലർമാരുടെ മുൻ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്.
ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആ സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
Follow us on :
Tags:
More in Related News
Please select your location.