Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2026 23:13 IST
Share News :
വൈക്കം: വൈക്കം കോടതിയുടെ ഭാഗമായി നിലനിന്നിരുന്ന കല്ലറ, വെച്ചൂർ പഞ്ചായത്തുകൾ പൂർണ്ണമായും കടുത്തുരുത്തി, മാഞ്ഞൂർ പഞ്ചായത്തുകളുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെടുത്തി പുതുതായി രൂപീകരിച്ച കല്ലറ പോലീസ് സ്റ്റേഷൻ വൈക്കം കോടതിയുടെ അധികാര പരിധിയിൽ നിന്നും എടുത്തു മാറ്റിയതിൽ പ്രതിഷേധിച്ച് വൈക്കം കോടതിയിലെ അഭിഭാഷകരും അഭിഭാഷക ക്ലാർക്കുമാരും കോടതി ബഹിഷ്കരിച്ചു. സമര പരിപാടികളിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു. കോടതിക്ക് സമീപം ചേർന്ന പ്രതിഷേധ യോഗം കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് മധു എബ്രഹാം അധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശശികുമാർ, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മോഹൻ ഡി ബാബു, പി. ശശിധരൻ, എം. ഡി ബാബുരാജ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോബി വർഗീസ്,
സെക്രട്ടറി എം ജി രഞ്ജിത്,
ക്ലാർക്ക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. എൻ അശോക് കുമാർ, സീനിയർ അഭിഭാഷകരായ എം. പി മുരളീധരൻ, കെ. ആർ അനിൽകുമാർ, പി. എസ് രഞ്ജിത്, പി. ആർ പ്രമോദ്, കെ. പ്രസന്നൻ, ആർ. ഗഗൻ, കെ. കൃഷ്ണകുമാർ, എ. മനാഫ്, സ്മിത സോമൻ, വി.പി അനിൽകുമാർ , ജോർജ് ജോസഫ്, കെ. എ ഷൈല തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Please select your location.