Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി. ഉണ്ണികൃഷ്ണൻ (ഉണ്ണി) അന്തരിച്ചു

14 Jul 2026 20:11 IST

CN Remya

Share News :

കോട്ടയം: കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി. ഉണ്ണികൃഷ്ണൻ (ഉണ്ണി-59) അന്തരിച്ചു. ചൊവ്വാഴ്ച കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയം മാങ്ങാനം ഇരവിമംഗലം വീട്ടുവളപ്പിൽ. കടുത്ത പ്രമേഹ രോഗത്തെ തുടർന്നു കഴിഞ്ഞ രണ്ടു മാസമായി ചികിത്സയിലായിരുന്നു.

രണ്ടു തവണ (2005, 2015) വിജയപുരം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2016 - 18 കാലത്ത് കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ അലുമ്നി അസോസിയേഷൻ 1976-82 ബാച്ച് പ്രസിഡൻ്റ് സ്ഥാനം വഹിച്ചു. ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 7.30ന് മാങ്ങാനത്തെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. 

കോട്ടയം മാങ്ങാനം ഇരവിമംഗലം വീട്ടിൽ പരേതരായ മുൻ പോസ്റ്റ്മാസ്റ്റർ എൻ. ബാലകൃഷ്‌ണപിള്ളയുടെയും കാഞ്ഞിരപ്പള്ളി തമ്പലക്കാട് എൻഎസ്എസ് പ്രൈമറി സ്‌കൂൾ മുൻ ഹെഡ്‌മിസ്ട്രസ് പി. ജി. ഭഗീരഥിയമ്മയുടെയും മകനാണ്. അവിവാഹിതനാണ്. ബി. ജയകുമാർ (കോൺട്രാക്ടർ), ബി. ജ്യോതി എന്നിവർ സഹോദരങ്ങളാണ്.

Follow us on :

More in Related News