Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2026 14:37 IST
Share News :
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ രണ്ട് യു.എ.ഇ. എണ്ണടാങ്കറുകൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഇന്ത്യ ശക്തമായ നയതന്ത്ര നടപടി സ്വീകരിച്ചു. ഇറാൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയെയും മറ്റ് ഇറാനിയൻ നയതന്ത്രജ്ഞരെയും വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഒമാന്റെ സമുദ്രാതിർത്തിക്കുള്ളിൽ നടന്ന ആക്രമണത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. സമുദ്ര ഗതാഗത സുരക്ഷ ഉറപ്പാക്കണമെന്നും അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഭീഷണിയാകുന്ന നടപടികൾ ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
യു.എ.ഇ.യുടെ മംബാസ, അൽ ബാഹിയ എന്നീ എണ്ണടാങ്കറുകൾ ഒമാൻ തീരംവഴി ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ക്രൂയിസ് മിസൈലുകൾ പതിച്ചതിനെ തുടർന്ന് കപ്പലുകൾക്ക് തീപിടിച്ചതായി യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരാണ്. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സംഭവം പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇന്ത്യൻ പൗരന്മാരുടെയും വാണിജ്യ കപ്പൽഗതാഗതത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Follow us on :
More in Related News
Please select your location.