Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'മന്നം സമാധിയിൽ ആർക്കും വിലക്കില്ല, എന്നാൽ നായയെ വെച്ചുള്ള പരിശോധന അംഗീകരിക്കില്ല': പരസ്യപ്രതികരണത്തിനില്ലെന്ന് ജി.സുകുമാരൻ നായർ

13 Jul 2026 12:10 IST

CN Remya

Share News :

കോട്ടയം: മന്നം സമാധിയിൽ ആർക്കും വിലക്കില്ല. ഉപരാഷ്ട്രപതിയും സുരേഷ്ഗോപിയും മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിഷയത്തിൽ എൻഎസ്എസ് പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്കില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. പ്രോട്ടോക്കോൾ പാലിക്കണം എന്നു പറയുന്നതാണ് പ്രശ്നം. നായയുമായിട്ടുള്ള പരിശോധന അംഗീകരിക്കാൻ ആവില്ല. എൻഎസ്എസ് ക്ഷേത്രം പോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. സുരേഷ്ഗോപി കയറാൻ ശ്രമിച്ചത് ബജറ്റ് യോഗത്തിനുള്ളിലാണ്. മന്നം സമാധിയിൽ അന്ന് തന്നെ പുഷ്പാർച്ചന നടത്തിയതാണെന്നും സുകുമാരൻ നായർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ സുകുമാരൻ നായരെ വിമർശിച്ചിരുന്നു. നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നും, എല്ലാം മന്നത്തിന്റെ സംഭാവനയാണെന്നുമാണ് ഉപരാഷ്ട്രപതി പറഞ്ഞത്. ഞാനാണ് ജനറൽ സെക്രട്ടറി ഇന്നയാൾ വരരുത് വരണം എന്ന് തീരുമാനിക്കാൻ തനിക്ക് അധികാരമുണ്ടെന്നുള്ള ചിന്ത മാറ്റണമെന്നും ഉപരാഷ്ട്രപതി പറഞ്ഞിരുന്നു. ഡൽഹിയിൽ മന്നം ഇന്റർ നാഷണൽ സെന്ററിൽ സ്ഥാപിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്ത് പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദവും നിർവഹിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം.

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും, മറ്റ് ചില ഉദ്ദേശങ്ങളുമായി അത് തകർക്കാൻ ആരും ഇറങ്ങേണ്ടെന്നുമായിരുന്നു സുരേഷ്​ഗോപിയുടെ വിമർശനം.

Follow us on :

More in Related News