Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2026 14:29 IST
Share News :
മൂന്നിയൂർ: സൂപ്പർമാർക്കറ്റിൽനിന്ന് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേർ തമ്മിലുണ്ടായ തർക്കത്തിനിടെ റോഡിൽവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മൂന്നിയൂർ കുന്നത്തുപറമ്പ് സദേശി വടക്കേപ്പുറത്ത് ഫൈസൽ (52)ആണ് മരിച്ചത്. ഈ മാസം ആറിന് രാത്രിയായിരുന്നു സംഭവം.
കൊലപാതക ശ്രമത്തിന് തിരൂരങ്ങാടി പോലീസ് കുന്നത്തുപറമ്പ് സ്വദേശി മാളിയേക്കൽ ലത്തീഫി(33)നെതിരെ കേസെടുത്തിരുന്നു. പ്രതിയെ കോടതി റിമാൻഡും ചെയ്തിരുന്നു. പരിക്കേറ്റ് കോട്ടയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ തിങ്കളാഴ്ചയാണ് ഫൈസൽ മരിച്ചത്. റിമാൻഡിലുള്ള പ്രതിക്കെതിരേ കൊലപാതകത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
കുന്നത്തുപറമ്പിലെ സൂപ്പർ മാർക്കറ്റിൽനിന്ന് കോഴിമുട്ട വാങ്ങാനെത്തിയതിനിടെയാണ് തർക്കമുണ്ടായത്. രണ്ടുപേരും ഒരേസമയം കോഴിമുട്ട വാങ്ങാനെത്തിയതായിരുന്നു. ഫൈസലിന്റെ മൃതദേഹം മെഡിക്കൽ കോളേജിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം കളത്തിങ്ങൽപാറ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ കബറടക്കി.
Follow us on :
More in Related News
Please select your location.