Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി കൗണ്‍സിലർ ആർ. സുഗതന്റെ സത്യപ്രതി‌ജ്ഞ ഇന്ന് വിയൂർ ജയിലിൽ ; കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്

14 Jul 2026 09:11 IST

Jithu Vijay

Share News :

തിരുവനന്തപുരം : കാപ്പ കേസില്‍ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതന്റെ സത്യപ്രതി‌ജ്ഞ ഇന്ന് രാവിലെ 11ന് ചടങ്ങ് രാവിലെ 11ന് വിയൂർ ജയിലിൽ സൂപ്രണ്ടിന്‍റെ മുറിയില്‍ നടക്കും. ജയിലിലെ സത്യപ്രതിജ്ഞ സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നത്.


ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തില്‍ ജനകീയ കല്‍പ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി പറഞ്ഞു. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ അപൂർവ സംഭവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.


കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാർഡ് 20 ലെ കൗണ്‍സിലറായ സുഗതൻ

Follow us on :

More in Related News