Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് 2026 ചലച്ചിത്രസംവിധായകന്‍ സിബി മലയിലിന്

13 Jul 2026 19:53 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ മികച്ച പൊതുജന സേവകന് നല്‍കു 2026 ലെ അവാര്‍ഡ് പ്രശസ്ത ചലച്ചിത്രസംവിധായകന്‍ സിബി മലയിലിന് സമ്മാനിക്കും. ഈ മാസം 18 ന് 3 PMന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കു ചടങ്ങില്‍ ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശന്‍ പ്രശസ്തിപത്രവും അമ്പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും സമ്മാനിക്കും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷതവഹിക്കു യോഗത്തില്‍ കേരളനിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം, മന്ത്രി ശ്രീ മോന്‍സ് ജോസഫ്, എിന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. മാനേജിംഗ് ട്രസ്റ്റി തോമസ് ചാഴികാടന്‍ Ex.MP , ട്രസ്റ്റിമാരായ മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, ഷെവലിയര്‍ അഡ്വ. ജോയി ജോസഫ് കൊടിയന്തറ, പ്രൊഫ. രമണി തറയില്‍, സാവിയോ കുന്നശ്ശേരി, ജോജോ ജോസഫ് കുന്നശ്ശേരി, സിറായക്ക് ചാഴികാടൻ എന്നിവര്‍ പങ്കെടുക്കും.

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുശ്ശേരി അവാര്‍ഡ് ആദ്യം നല്‍കിയത് മരണാനന്തര ബഹുമതിയായി മുന്‍ മന്ത്രി കെ.എം മാണിക്കായിരുന്നു. രണ്ടാം വര്‍ഷം ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും മൂന്നാം വര്‍ഷം മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിക്കുമായിരുന്നു. 2024 ല്‍ കോട്ടയം മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മുന്‍ മേധാവി ഡോ. മാത്യു പാറയ്ക്കലിന് ആയിരുു.




Follow us on :

More in Related News