Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുഴയോരത്തണൽ ഹാപ്പിനസ് പാർക്ക് നാടിന് സമർപ്പിച്ചു.

22 May 2026 14:33 IST

PALLIKKARA

Share News :


വള്ളിക്കുന്ന്: ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വർഷത്തെ വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തി വള്ളിക്കുന്നിൽ പൊതുജനങ്ങൾക്കായുള്ള പുഴയോരത്തണൽ ഹാപ്പിനസ് പാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി.സുബൈദ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജംഷീന, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇർഷാദ് അരിയല്ലൂർ, ഹനീഫ മൂന്നിയൂർ, ഇസ്മായിൽകാവുങ്ങൽ, മുനീറ അഫ്സൽ ,സുലൈഖ പൈനാട്ട്, വിനയൻ പാറോൽ, സി.ജി.ഷീല, സി.സി.അമീറലി, പി.ചന്ദ്രൻ, റുക്‌സാന, ടി.നസീറ,ആയിശുമ്മു, സുലൈഖ പൈനാട്ട്, കെ.ടി.സാജിത, ബി.ഡി.ഒ ബാബുരാജ്, പി.പി.അബൂബക്കർ, പി.ശിവദാസൻ, പ്രേമൻപരുത്തിക്കാട്, കൃഷ്ണൻ പാണ്ടികശാല, സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു

Follow us on :

More in Related News