Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വളര്‍ത്തുനായ പാതിരാത്രി വീടിന് തീയിട്ടു; രക്ഷകനായി ആപ്പിള്‍ ഹോംപോഡ്

11 Jul 2024 21:05 IST

- Enlight News Desk

Share News :

അര്‍ദ്ധരാത്രി വളര്‍ത്തുനായ വീടിന് തീയിട്ട് . ആപ്പിള്‍ ഹോംപോഡിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വീട്ടുടമസ്ഥന്‍ എഴുന്നേറ്റ് തീയണച്ചു.

അമേരിക്കയിലെ കൊളറാഡോ സ്പ്രിംഗ്‌സ് നഗരത്തിൽ സംഭവം റഷ്‌മോര്‍ ഡ്രൈവിലെ വീട്ടിലാണ് അപകടമുണ്ടായത്. വീടിന്റെ അടുക്കളയിലാണ് തീ പടര്‍ന്നത്. ഉടന്‍ തന്നെ വീട്ടുടമസ്ഥന്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചു.

ഹെൽമറ്റും തലയിൽ വച്ച് ബിവറേജസിൽനിന്നും മദ്യം മോഷ്ടിച്ചയാൾ പിടിയിൽ


അവരെത്തിയപ്പോഴേക്കും വീട്ടുടമസ്ഥൻ തീയണച്ചെങ്കിലും അമിതമായി പുക ശ്വസിച്ചത് മൂലം ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അടുക്കളയില്‍ സ്റ്റൗവിന് മുകളിൽ വെച്ചിരുന്ന പേപ്പര്‍ ബോക്‌സുകള്‍ക്ക് തീപിടിച്ചതാണ് അടുക്കളയില്‍ തീപടരാന്‍ കാരണമായത്. പിന്നീട് നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് വീട്ടിലെ വളര്‍ത്തുനായയുടെ പങ്ക് വ്യക്തമായത്.അടുക്കളയിലെ സ്റ്റൗവിന് മുകളിലേക്ക് കയറിയ നായയുടെ കൈ അബദ്ധത്തില്‍ തട്ടി സ്റ്റൗവ് ഓണായതാകാം തീപിടിത്തത്തിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. ഈ സമയം വീടിനുള്ളിലെ ആപ്പിള്‍ ഹോംപോഡ് അപകട മുന്നറിയിപ്പ് നല്‍കിയതോടെയാണ് വന്‍ദുരന്തം ഒഴിവായത്.

അഗ്നിരക്ഷാ സേന തന്നെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയത്.

പൊലീസ് സ്റ്റേഷനിൽ അർദ്ധരാത്രിയിൽ വെടിപൊട്ടി :പെരുവന്താനത്ത് പൊലീസുകാരന് സസ്പെൻഷൻ


Follow us on :

More in Related News