Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2026 06:58 IST
Share News :
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തായ മലയാളി യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന, കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും വിലങ്ങന്നൂർ സ്വദേശിനിയുമായ അനിലയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൂവരും അടുത്ത സുഹൃത്തുക്കളും ഒരേ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നവരുമാണ്. കാലിഫോർണിയയിലെ മിൽപിറ്റാസിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ബന്ധുക്കൾ നൽകുന്ന വിവരമനുസരിച്ച്, അഞ്ജനയെ അനില താമസസ്ഥലത്തിന് താഴേക്ക് വിളിച്ചുവരുത്തിയ ശേഷം കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ അഞ്ജനയുടെ ഭർത്താവ് വിജീഷ് കാണുകയും വിവരം പൊതുസുഹൃത്തും ആനിന്റെ ഭർത്താവുമായ ജേക്കബിനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് ജേക്കബ് ആനിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ആനിനെ കുത്തേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകങ്ങൾക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അടുത്തിടെ നടന്ന ഓണാഘോഷ പരിപാടികളിലും മൂവരും ഒരുമിച്ച് പങ്കെടുത്തിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ജനയും ഭർത്താവ് വിജീഷും കഴിഞ്ഞ എട്ടുവർഷമായി കാലിഫോർണിയയിൽ ജോലി ചെയ്യുകയാണ്. ഇവർക്ക് വാമിക എന്ന ഏക മകളുണ്ട്.
സംഭവത്തിൽ മിൽപിറ്റാസ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള യുവതിയുടെ പങ്കും കൊലപാതകത്തിന് പിന്നിലെ സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
Follow us on :
Tags:
More in Related News
Please select your location.