Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊലീസ് സ്റ്റേഷനിൽ അർദ്ധരാത്രിയിൽ വെടിപൊട്ടി :പെരുവന്താനത്ത് പൊലീസുകാരന് സസ്പെൻഷൻ

11 Jul 2024 17:18 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: പെരുവന്താനം പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. ബുധനാഴ്ച പുലർച്ചെ രാത്രി 12 30 ഓടെയായിരുന്നു സംഭവം .പാറാവ് ഡ്യൂട്ടിയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ തിരുവനന്തപുരം സ്വദേശി മൊളൈസ് മൈക്കിൾ (37)

സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു.

 പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റ ബുള്ളറ്റ് മേൽകൂരയിൽ പതിക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴാണ് പോലീസുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് അറിയുന്നത്. സംഭവത്തെ തുടർന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരനെ  ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു‌. അശ്രദ്ധമായ് ആയുധം കൈകാര്യം ചെയ്ത‌തിനാണ് സസ്പെൻഷൻ.

Follow us on :

More in Related News