Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2026 22:10 IST
Share News :
മഞ്ചേരി : പൊതുജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി റവന്യൂ വകുപ്പിന്റെ പ്രത്യേക സംരംഭമായി മലപ്പുറം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന 'ജനസാക്ഷ്യം' അദാലത്തിന് ആനക്കയം ബിസ്മി ഓഡിറ്റോറിയത്തിൽ തുടക്കമായി. അദാലത്തിന്റെ ഉദ്ഘാടനം ബഹു. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു.
സാങ്കേതികത്വത്തിന്റെ പേരിൽ അർഹരായവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. അദാലത്തിൽ ആകെ 387 പരാതികൾ ലഭിച്ചു. ലഭിച്ച പരാതികളിൽ അതിവേഗം തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും
ജനസാക്ഷ്യം അദാലത്ത് ജില്ലയിലെ മറ്റ് ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാ പ്രെസിഡന്റ് പി.എ ജബ്ബാർ ഹാജി വ്യക്തമാക്കി.
എ.ഡി.എം, സബ് കളക്ടർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം പരാതികൾ നേരിട്ട് പരിശോധിച്ച് നടപടികൾ സ്വീകരിച്ചു. ചടങ്ങിൽ ടി.വി ഇബ്രാഹിം എം.എൽ.എ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.