Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹോളിക്കിടെ ചായം തേക്കാൻ വിസമ്മതിച്ചു; വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി

15 Mar 2025 13:26 IST

Shafeek cn

Share News :

ജയ്പൂർ: ഹോളി ആഘോഷത്തിനിടയിൽ ചായം തേക്കാൻ വിസമ്മതിച്ച വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ ഹൻസ് രാജ് മീണ എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ല്രൈബറിയില്‍ പഠിച്ചുകൊണ്ടിരുന്ന ഹൻസ് രാജ് മീണയുടെ അടുത്തേയ്ക്ക് അശോക്, ബബ്ലു, കലുറാം എന്നിവരെത്തുകയും ചായം തേക്കാൻ ശ്രമിക്കുകയുമായിരുന്നു. ചായം പുരട്ടാന്‍ വിസമ്മതിച്ചതോടെ വിദ്യാർഥിയെ മറ്റുള്ളവർ ചേർന്ന് ചവിട്ടുകയും ബെൽറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു.


ക്രൂരമായ മർദനത്തെ തുടർന്ന് ഹൻസ് രാജ് കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് ഹൻസ് രാജിന്റെ കുടുംബവും നാട്ടുകാരും ചേർന്ന് ദേശീയപാത ഉപരോധിച്ചു. വിദ്യാർഥിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതികള്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Follow us on :

More in Related News