Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

15 Aug 2026 21:04 IST

MUKUNDAN

Share News :

ചാവക്കാട്:ഭാരതത്തിന്റെ 80-ആം സ്വാതന്ത്ര്യ ദിനം ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.ചാവക്കാട് വ്യാപാര ഭവനിൽ വച്ച് നടന്ന ആഘോഷം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും,ജില്ലാ പ്രസിഡന്റുമായ കെ.വി.അബ്ദുൽ ഹമീദ് പതാക ഉയർത്തി യോഗം ഉദ്ഘാടനം ചെയ്തു.കെവിവിഇഎസ് ജില്ലാ സെക്രട്ടറിയും,സിഎംഎ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് അധ്യക്ഷത വഹിച്ചു.ട്രഷറർ കെ.കെ.സേതുമാധവൻ,സെക്രട്ടറിമാരായ പി.എം.അബ്ദുൽ ജാഫർ,പി.എസ്.അക്ബർ,ആറ്റൂർ രാജൻ,സെക്രട്ടറിയേറ്റ് മെമ്പർമാരായ വി.കെ.ബി അഷറഫ്,പി.എം.അക്ബർ,രാമചന്ദ്രൻ,യൂത്ത് വിംഗ് പ്രസിഡന്റ്‌ ഷഹീർ മഹാരാജ്,വനിതാ വിംഗ് പ്രസിഡന്റ്‌ ഫാഡിയ ഷഹീർ,സെക്രട്ടറി റസിയ ഷാഹുൽ,ട്രഷറർ രതീ രാജൻ,വനിതാ വിംഗ് മണ്ഡലം ചെയ്യർപേഴ്സൺ കെ.കെ.രാജശ്രീ എന്നിവർ സംസാരിച്ചു. 

Follow us on :

More in Related News