Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2026 19:53 IST
Share News :
ചാവക്കാട്:രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.നഗരസഭ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ ദേശീയപതാക ഉയർത്തി,സ്വാതന്ത്ര്യദിന സന്ദേശം നൽകി.ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ഘോഷയാത്രയും നടന്നു.ജനപ്രതിനിധികളും,വിദ്യാർത്ഥികളും പൊതുജനങ്ങളും അടക്കം വൻ ജനപങ്കാളിത്തത്തോടെയാണ് ആഘോഷ പരിപാടികൾ നടന്നത്.ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.യതീന്ദ്രദാസ്,കെ.എച്ച്.സലാം,കെ.പി.രഞ്ജിത്ത് കുമാർ,നഗരസഭ സെക്രട്ടറി ഇൻ ചാർജ് പി.പി.റീഷ്മ എന്നിവർ പങ്കെടുത്തു.വാർഡ് കൗൺസിലർമാർ,നഗരസഭാ ജീവനക്കാർ,കുടുംബശ്രീ അംഗങ്ങൾ,സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പതാക ഉയർത്തൽ ചടങ്ങിലും ഘോഷയാത്രയിലും അണിനിരന്നു.
Follow us on :
Tags:
More in Related News
Please select your location.