Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2026 22:39 IST
Share News :
ചാവക്കാട്:കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് കോടതി കൂട്ടായ്മയുടെ റൺ ഫോർ ദി നേഷൻ 2026 എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.ചാവക്കാട് അഡീഷണൽ ജില്ലാ ജഡ്ജ് ആർ.സുരേഷ് കുമാർ ചാവക്കാട് കോടതി കോംപ്ലക്സിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത.ചാവക്കാട് മുൻസിഫ് എസ്.ജെ.അരവിന്ദിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൂട്ടയോട്ടത്തിൽ കോടതി ജീവനക്കാർ,അഭിഭാഷകർ,അഭിഭാഷകരുടെ ക്ലർക്കുകൾ,പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവ് അർപ്പിക്കുക,ആരോഗ്യമുള്ള പൗരന്മാരാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത് എന്ന ആശയം ഉൾക്കൊണ്ട്,ആരോഗ്യസംരക്ഷണത്തിൽ ഓട്ടം പോലെയുള്ള കായിക പ്രവർത്തനങ്ങളുടെ പ്രാധാന്യം സമൂഹത്തിൽ ഉയർത്തിക്കാട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.പരിപാടിയിൽ പങ്കെടുത്തവർക്ക് ചാവക്കാട് സബ് ജഡ്ജ് എസ്.ലക്ഷ്മി,മജിസ്ട്രേറ്റ് വി.ശാരിക സത്യൻ എന്നിവർ മെഡൽ ദാനം നിർവഹിച്ചു.കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമിതി അംഗം കെ.എൻ.ബിബിൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോർജ് ജൂഡ്,സുരാജ് കുമാർ,താലൂക്ക് പ്രസിഡന്റ് ഗോപാല കൃഷ്ണൻ,സെക്രട്ടറി നിജേഷ് നാരായണൻ,താലൂക്ക് കമ്മിറ്റി അംഗങ്ങളായ ജോബി രാഘവൻ,റിലേഷ്,അക്ഷയ്,അരുൺ,എ.സി.ബിജു,സുൽത്താൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.