Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേട്ടന് കേരളം ഒരുക്കുന്നത് വൻ വരവേൽപ് ; സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

09 Mar 2026 12:10 IST

Enlight News Desk

Share News :

ടി 20 ലോകകപ്പിലെ മിന്നും പ്രകടനം കാഴ്ച വെച്ച മലയാളി താരം സഞ്ജു സാംസണിന് കേരള സർക്കാർ വൻ വരവേൽപ് നൽകും. 

താരത്തിന്റെ കൂടി സൗകര്യം പരിഗണിച്ച ശേഷം സ്ഥലവും സമയവും തീരുമാനിക്കും. പരിപാടിയുടെ ഏകോപന ചുമതല മന്ത്രി വി ശിവൻകുട്ടിക്കായിരിക്കുമെന്നും സർക്കാർ അറിയിച്ചു.

ന്യൂസിലാൻഡിനെതിരെയുള്ള ഫൈനലിലും വെടിക്കെട്ട് പ്രകടനം നടത്തിയതോടെ ടൂർണമെന്റിലെ താരമായ സഞ്ജു ടി20 ലോകകപ്പ് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് . അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയില്‍ 321 റണ്‍സാണ് നേടിയത്. 199.37 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

Follow us on :

More in Related News