Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കുളം പഞ്ചായത്തിലെ പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഭാഗമായി കിടപ്പ് രോഗിക്ക് കട്ടിൽ നൽകി

29 Sep 2026 15:51 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മുളക്കുളം പഞ്ചായത്തിലെ

ജനങ്ങൾക്കായി "സി പി ഐ എം - ഡി വൈ എഫ് ഐ കരുതൽ" എന്ന പേരിൽ ആരംഭിക്കുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഭാഗമായി അവർമ വരകുകാലക്കുഴി കല്യാണി രാഘവന് ബാക്ക് സപ്പോർട്ട് കട്ടിൽ നൽകി. മുളക്കുളം പഞ്ചായത്ത്‌ പാലിയേറ്റിവ് കമ്മിറ്റി ചെയർമാൻ ടി എസ് ശരത് മക്കളായ അനിൽ, ജിജി എന്നിവർക്ക് കട്ടിൽ കൈമാറി.അവർമയിലെ ഭവനത്തിൽ വെച്ചുനടന്ന ചടങ്ങിൽ പാലിയേറ്റിവ്‌ കമ്മിറ്റി ഭാരവാഹികളായ എൻ സി ജോയി, കെ ടി സന്തോഷ്‌, കെ ആർ സജീവൻ, എം എസ് സുകുമാരൻ, വി കെ ഹരിദാസ്,പി വി ഗോപിനാഥ്, പി കെ കുര്യാക്കോസ്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പാലിയേറ്റിവ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആംബുലൻസ്, പാലിയേറ്റിവ് ആവശ്യത്തിനുള്ള അധിക ഉപകരണങ്ങൾ എന്നിവ ഉടൻ സജ്ജമാക്കുമെന്നും ഈ ആവശ്യത്തിനുള്ള കെട്ടിട സംവിധാനം പ്രത്യേകം ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News