Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപതിരഞ്ഞെടുപ്പ്: പാമ്പാടി കുമ്പന്താനം എൽഡിഎഫ് തിരിച്ചുപിടിച്ചു

29 Sep 2026 11:36 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് കുമ്പന്താനം എൽഡിഎഫ് തിരിച്ചുപിടിച്ചു. 66 വോട്ടിന് എൽഡിഎഫിലെ സണ്ണി വർഗീസ് വിജയിച്ചു. 90 വോട്ടിന് യുഡിഎഫ് വിജയിച്ച സീറ്റാണ് തിരിച്ച് പിടിച്ചത്. 

വാർഡ് :10 (കുമ്പന്താനം ) പോൾ ചെയ്തത്: 1030, എൽഡിഎഫ്: 519, യുഡിഎഫ്: 453, ബിജെപി: 58. കുമ്പന്താനത്ത് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 78. 51 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു.



Follow us on :

More in Related News