Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം തൃക്കൊടിത്താനത്ത് എൽഡിഎഫ് അട്ടിമറി: മഞ്ജു സുജിത്ത് തിരിച്ചുപിടിച്ചു

29 Sep 2026 11:56 IST

CN Remya

Share News :

കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം. ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷന്‍ തൃക്കൊടിത്താനത്ത് ഇടതുമുന്നണിക്ക് അട്ടിമറി വിജയം. ഇടത് സ്ഥാനാർഥി മഞ്ജു സുജിത്ത് തിരിച്ചുപിടിച്ചു. മഞ്ജു സുജിത്ത് 2140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുമ്പ് ഇവിടെ മെംബറായിരുന്ന മഞ്ജു കഴിഞ്ഞ തവണ എഴുന്നൂറോളം വോട്ടിന് വിനു ജോബിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ എൽഡിഎഫ് വീണ്ടും ജനറൽ വിഭാഗത്തിൽ മഞ്ജുവിനെ തന്നെ സ്ഥാനാർഥി ആക്കുകയായിരന്നു. ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Follow us on :

More in Related News