Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രചോദന മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

21 Oct 2024 20:30 IST

MOHAMED YASEEN

Share News :

മസ്‌കറ്റ്: പ്രചോദന മലയാളി സമാജം മസ്‌കറ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം 2024 സംഘടിപ്പിച്ചു. 

സ്റ്റാർ ഓഫ് കൊച്ചിനിൽ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടന്നു. വള്ളപ്പാട്ടിന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെയുള്ള മാവേലി എഴുന്നള്ളിപ്പും, അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷത്തിന് നിറമേകി. 

പ്രസിഡന്റ്റ് അപർണ്ണ വിജയൻ്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ രക്ഷാധികാരി സദാനന്ദൻ എടപ്പാൾ ഓണസന്ദേശം നൽകി. വൈസ് പ്രസിഡൻ്റ് അമർ സാർ, അജിത് കുമാർ എന്നിവർ ആശംസകൾ നേർന്നു. 

ചടങ്ങിൽ കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ മൊമെന്റോ നൽകി ആദരിച്ചു. അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന അംഗങ്ങളുടെ വടംവലി മത്സരത്തോടു കൂടി ഓണാഘോഷം സമാപിച്ചു.

സെക്രട്ടറി നിഷാ പ്രഭാകരൻ സ്വാഗതവും ജോയിൻ സെക്രട്ടറി വിനീത ബിനു നന്ദിയും പറഞ്ഞു. 


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

Tags:

More in Related News