Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം തിരൂരില്‍ നവവരൻ വധുവിന്റെ വീട്ടിലെ മണിയറയിലെ ശുചിമുറിയില്‍ ഒളിപ്പിച്ച എംഡിഎംഎ പോലീസ് കണ്ടെടുത്തു

04 Mar 2026 20:26 IST

Jithu Vijay

Share News :

തിരൂർ : മലപ്പുറം തിരൂരില്‍ നവവരൻ വധുവിന്റെ വീട്ടിലെ മണിയറയിലെ ശുചിമുറിയില്‍ ഒളിപ്പിച്ച എംഡിഎംഎ പോലീസ് കണ്ടെടുത്തു. തവനൂർ പുത്തൻപുരയില്‍ മുഹമ്മദ് ഷിബാനാണ്(26) പോലീസിന്റെ പിടിയിലായത്.സ്വകാര്യ ആശുപത്രിയിലെ തെറാപ്പിസ്റ്റായ ഷിബാന്റെ കാറില്‍നിന്ന് തിരൂരില്‍ വെച്ച്‌ പോലീസ് എംഡിഎംഎ പിടികൂടിയിരുന്നു.


തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിക്കാഹ് കഴിച്ച നവവധുവിന്റെ വീട്ടിലും എംഡിഎംഎ സൂക്ഷിച്ചതായി ഷിബാൻ വെളിപ്പെടുത്തിയത്. ഉപയോഗത്തിനും വില്പനയ്ക്കുമായി എത്തിച്ചതാണ് ഇതെന്നും ബാക്കിയുള്ളവയാണ് ഭാര്യയുടെവീട്ടില്‍ സൂക്ഷിച്ചതെന്നുമായിരുന്നു ഷിബാൻ പറഞ്ഞത്. തുടർന്ന് വീട്ടിലെത്തി പരിശോധിച്ച പോലീസ് മുകളിലത്തെ നിലയിലെ മണിയറയിലെ ബാത്ത്‌റൂമില്‍നിന്ന് എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ആകെ 1.55 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Follow us on :

More in Related News