Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2026 22:04 IST
Share News :
ചാവക്കാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗർഭഛിദ്രം നടത്തിച്ച കേസിൽ ഒന്നാംപ്രതി പുന്നയൂർക്കുളം അണ്ടത്തോട് പടിഞ്ഞാറേയിൽ വീട്ടിൽ മൊയ്തുണ്ണി മുഹമ്മദ് മകൻ ഷുഹൈബ് അക്ത(22)റിന് 32 വർഷം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.പിഴ അടക്കാത്ത പക്ഷം 9 മാസം കൂടി അധിക തടവ് അനുഭവിക്കണം.വിവരം അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാത്തതിനും ഗർഭ ഛിദ്രം നടത്തിച്ചതിനും രണ്ടാംപ്രതി പുന്നയൂർക്കുളം അണ്ടത്തോട് പടിഞ്ഞാറേയിൽ വീട്ടിൽ മൊയ്തുണ്ണി മുഹമ്മദ് മകൾ സുഫിത(24)ക്ക് അഞ്ചര വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധിക തടവ് അനുഭവിക്കണം.മൂന്നാം പ്രതി പുന്നയൂർക്കുളം അണ്ടത്തോട് പടിഞ്ഞാറേയിൽ വീട്ടിൽ മൊയ്തുണ്ണി മുഹമ്മദ് ഭാര്യ റഹ്മത്തി(43)ന് മൂന്നര വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു.പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധിക തടവ് അനുഭവിക്കണം.2020 സെപ്റ്റംബർ മുതൽ ഒരു വർഷക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ സിപിഒ സുജന പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം എസ്ഐ ആയിരുന്ന കെ.എൻ.ഹരിഹര സൂനു എഫ് ഐആർ രജിസ്റ്റർ ചെയ്തു.ഇൻസ്പെക്ടർ സി.ബഷീർ ചിറക്കൽ ആദ്യാന്വേഷണം നടത്തി കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് സിഡി ഫയൽ അയച്ചതിന്റെ അടിസ്ഥാനത്തിൽ എസ്ഐ റ്റി.സി.അനുരാജ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ എഫ് ഐആർ രജിസ്റ്റർ ചെയ്തു.ഇൻസ്പെക്ടർ വി.സി.സൂരജ് പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ജിഎസ് സിപിഒ സന്ദീപ് കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അസ്സിസ്റ്റ് ചെയ്തിട്ടുള്ളതാണ്.പ്രോസിക്യൂഷന് വേണ്ടി18 സാക്ഷികളെ വിസ്തരിക്കുകയും,33 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ സിപിഒ എ.പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.