Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയോധ്യ സംഭാവനക്കൊള്ള: മൂന്നുമാസംമുന്നേ എസ്.ബി.ഐ. മുന്നറിയിപ്പുനൽകിയതായി വെളിപ്പെടുത്തൽ

30 Jun 2026 08:15 IST

NewsDelivery

Share News :

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാണിക്കപ്പെട്ടികളിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്നതിനിടെ അസ്വാഭാവികത കണ്ടെത്തിയതിനെത്തുടർന്ന് ചില ജീവനക്കാരെ മാറ്റണമെന്ന് എസ്.ബി.ഐ. മൂന്നുമാസംമുന്നേ ശ്രീരാമജന്മഭൂമി തീർഥട്രസ്റ്റിനോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. എന്നാൽ, ട്രസ്റ്റിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് അവഗണിച്ചെന്നും അതാണ് ക്രമക്കേടുകൾക്ക് കാരണമെന്നും എസ്.ബി.ഐ. വൃത്തങ്ങൾ പറയുന്നു. ബാങ്കിന്റെ ശുപാർശയുണ്ടായിട്ടും ബന്ധപ്പെട്ട ജീവനക്കാരെ മാറ്റാൻ നടപടിയെടുത്തില്ലെന്നും മറിച്ച് ട്രസ്റ്റിലെ ചില ഭാരവാഹികൾ ഇവരെ സംരക്ഷിച്ചെന്നുമാണ് അന്വേഷണസംഘത്തിന്റെ പ്രാഥമികവിലയിരുത്തൽ. മുന്നറിയിപ്പ് എന്തുകൊണ്ട് നടപ്പാക്കിയില്ല, മനഃപൂർവം അവഗണിച്ചതാണോ, റിപ്പോർട്ട് മറച്ചുവെച്ചതാണോ, അതിൽ ട്രസ്റ്റിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്കോ ഭാരവാഹികൾക്കോ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിചമ്പത് റായിയെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.


വാർത്തയുടെ സംക്ഷിപ്തം:

  • അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന കേസിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു.
  • കാണിക്കപ്പെട്ടികളിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്നതിനിടെ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന്, ബന്ധപ്പെട്ട ചില ജീവനക്കാരെ മാറ്റണമെന്ന് മൂന്ന് മാസം മുമ്പ് State Bank of India(എസ്.ബി.ഐ.) ശ്രീരാമജന്മഭൂമി തീർഥ ട്രസ്റ്റിനോട് ശുപാർശ ചെയ്തതായി റിപ്പോർട്ടുണ്ട്.
  • എന്നാൽ ട്രസ്റ്റ് ഈ മുന്നറിയിപ്പ് നടപ്പാക്കിയില്ലെന്നും, ചില ഭാരവാഹികൾ ബന്ധപ്പെട്ട ജീവനക്കാരെ സംരക്ഷിച്ചെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
  • മുന്നറിയിപ്പ് എന്തുകൊണ്ട് അവഗണിക്കപ്പെട്ടു, റിപ്പോർട്ട് മനഃപൂർവം മറച്ചുവെച്ചോ, ട്രസ്റ്റിലെ ഉദ്യോഗസ്ഥർക്കോ ഭാരവാഹികൾക്കോ ഇതിൽ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
  • കേസുമായി ബന്ധപ്പെട്ട് ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി Champat Raiയെ അന്വേഷണസംഘം ചോദ്യം ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
  • കേസിൽ Central Bureau of Investigation (സി.ബി.ഐ.) അന്വേഷണം ആവശ്യപ്പെട്ട ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം Supreme Court of India തള്ളി

Follow us on :

More in Related News