Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ കേസ് പ്രതിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി

08 May 2024 08:09 IST

Anvar Kaitharam

Share News :


പോക്സോ കേസ് പ്രതിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി


പറവൂർ: അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽപ്പോയ അണ്ടിപ്പിളളിക്കാവ് കൈമാടത്തിൽ സ്വരാജി (38 )നെ വടക്കേക്കര പൊലീസ് ബാംഗ്ലൂരിൽ നിന്ന് പിടികൂടി. അഗ്നിരക്ഷാ വകുപ്പിന് കീഴിലെ സിവിൽ ഡിഫൻസ് അംഗമായ ഇയാൾ കഴിഞ്ഞ എട്ട് മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു.കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതിനെ തുടർന്ന് കൗൺസിലിംഗിന് കൊണ്ടുപോയപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം ബന്ധുക്കൾ അറിയുന്നത്.സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ ഇൻസ്പെക്ടർ കെ ആർ ബിജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Follow us on :

Tags:

More in Related News