Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആവശ്യപ്പെട്ട് നിവേദനം

11 Jun 2026 21:02 IST

PALLIKKARA

Share News :

വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് കടലുണ്ടിക്കടവ്, ചാലിയം, ഫറോക്ക് വഴി കോഴിക്കോട് ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോണിന് കോൺഗ്രസ് അരിയല്ലൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റായ കോശി പി. തോമസിന്റെ നേതൃത്വത്തിൽ നിവേദനം നൽകി.

മലപ്പുറം–കോഴിക്കോട് ജില്ലകളിലെ ജനസാന്ദ്രതയേറിയ തീരദേശ മേഖലയെ ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് അനുവദിച്ചാൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. മുൻകാലങ്ങളിൽ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ ലാഭകരമായി സർവീസ് നടത്തിയിരുന്നുവെന്നും പിന്നീട് വിവിധ കാരണങ്ങളാൽ സർവീസുകൾ നിർത്തലാക്കപ്പെട്ടതായും വ്യക്തമാക്കുന്നു.

കടലുണ്ടിക്കടവ്പാലം വഴി ചാലിയം ഭാഗത്തേക്ക് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പരിമിതമായതിനാൽ വ്യാപാര ആവശ്യങ്ങൾക്കും ചികിത്സാ സേവനങ്ങൾക്കും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി കോഴിക്കോട് നഗരത്തെ ആശ്രയിക്കുന്ന തീരദേശ മേഖലയിലെ ജനങ്ങൾക്ക് പുതിയ സർവീസ് വലിയ ആശ്വാസമാകുമെന്നും നിവേദനത്തിൽ പറയുന്നു. കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികൾക്കും സ്ത്രീകൾക്കും യാത്രാസൗകര്യം മെച്ചപ്പെടുന്നതിലൂടെ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ പ്രയോജനം കൂടുതൽ ലഭ്യമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ. ടി.വി.ഇബ്രാഹിം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. വീരേന്ദ്രകുമാർ, അരിയല്ലൂർ മണ്ഡലം പ്രസിഡന്റ് കോശി പി. തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ നിസാർ ചോനാരി, മനോജ് കോട്ടയിൽ എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്. റൂട്ടിൽ എത്രയും വേഗം കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.


Follow us on :

More in Related News