Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2026 10:36 IST
Share News :
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും കുടുംബശ്രീ ജില്ലാമിഷൻ മലപ്പുറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണക്കനി നിറപൊലിമ പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ വിതരണവും നടീൽ ഉദ്ഘാടനവും നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പന്ത്രണ്ടാം വാർഡിലെ ചാലിപ്പാടത്ത് പച്ചക്കറി കൃഷിയുടെ നടീൽ നിർവഹിച്ചു. കുടുംബശ്രീ മുഖേന വീടുകളിലും പൊതുസ്ഥലങ്ങളിലും പച്ചക്കറി കൃഷി വ്യാപിപ്പിച്ച് ഓണക്കാലത്ത് വിഷരഹിത പച്ചക്കറികളുടെ ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്ഥിരംസമിതി അധ്യക്ഷ പി.വി. ഫാത്തിമ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സി. ഉഷ, സ്ഥിരംസമിതി അധ്യക്ഷ പുഷ്പ മൂന്നുചിറയിൽ, വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.