Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2026 14:04 IST
Share News :
മസ്കറ്റ്: ഓവർസീസ് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (OKPA) സംഘടിപ്പിച്ച ഓണാഘോഷം മസ്കറ്റിലെ റൂവി ഗാലക്സി ഹാളിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ വർണാഭമായി നടന്നു.
ഫോട്ടോഗ്രാഫി മേഖലയിലെ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ആഘോഷം ഓണത്തിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നുനൽകി.
ഓവർസീസ് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സെക്രട്ടറി മുരളീധരൻ കൊല്ലാറ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സുനിൽ കുമാർ (FP Media) അധ്യക്ഷത വഹിച്ചു. സാമൂഹിക-സാംസ്കാരിക പ്രവർത്തകനായ പുരുഷൻ ഹണിമംഗലം ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ AKPA മുൻ പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി ഓൺലൈനിലൂടെ ഓണാശംസകൾ അറിയിച്ചു. തുടർന്ന് കണ്ണൻ റുസ്താക്ക്, രാജേഷ്, എബി, ഷജിൽ കുമാർ എന്നിവർ ആശംസാ സന്ദേശങ്ങൾ പങ്കുവെച്ചു.
പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ഓണക്കളികൾ, വിനോദ മത്സരങ്ങൾ എന്നിവ അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും ആവേശകരമായ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ നിറം പകർന്നു.
പരിപാടിയുടെ ഭാഗമായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഒത്തൊരുമയും സഹോദരത്വവും ഊട്ടിയുറപ്പിച്ച ആഘോഷം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും മറക്കാനാവാത്ത ഓണാനുഭവമായി മാറി. പ്രവാസ ജീവിതത്തിനിടയിലും കേരളത്തിന്റെ തനത് ആഘോഷ പാരമ്പര്യം നിലനിർത്തുന്നതിനുള്ള OKPAയുടെ ശ്രമങ്ങൾക്ക് പരിപാടി കൂടുതൽ കരുത്തേകുന്നതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.