Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2026 14:29 IST
Share News :
മസ്‌കറ്റ്: ഓൾ കേരള ഒ.ഐ.ജി പ്രവാസി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ ‘ഓണപ്പൂരം 2026’ മസ്‌കറ്റിലെ നെറ്റീവ് സ്റ്റോറി റെസ്റ്റോറന്റിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവാസി മലയാളികളുടെ കൂട്ടായ്മയും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ചടങ്ങിൽ അംഗങ്ങളും കുടുംബാംഗങ്ങളും ആവേശപൂർവം പങ്കെടുത്തു.
കൂട്ടായ്മയ്ക്ക് വേണ്ടി ഉദയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് റോയി മാത്യു, റീജണൽ മാനേജർ, ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സതീഷ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ മാജിദ് അൽ മഹറസി (സീനിയർ മാനേജർ), മുകുന്ത് (സീനിയർ മാനേജർ), അശ്വിൻ (റീജണൽ മാനേജർ), സജി (സൈറ്റ് മാനേജർ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഓണത്തിന്റെ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കൂടാതെ സംഗീതധ്വനി ഒമാൻ പ്രവാസി അസോസിയേഷൻ കലാസമിതിയുടെ സംഗീതവിരുന്ന് ആഘോഷങ്ങൾക്ക് കൂടുതൽ മികവ് പകർന്നു. തുടർന്ന് പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു.
പരിപാടികളുടെ വിജയത്തിനായി മുഹമ്മദ്, സുധീർ, ജോബി, പ്രദീപ്, സന്തോഷ്, രഞ്ജു, സുനിൽ, ബിനു പുലിയൂർ, രാജീവ്, സുനിൽ എന്നിവർ നേതൃത്വം നൽകി. ജസീം കരിക്കോട് നന്ദി രേഖപ്പെടുത്തി. പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പാരമ്പര്യവും പ്രതിഫലിപ്പിച്ച ‘ഓണപ്പൂരം 2026’ പങ്കെടുത്തവർക്കെല്ലാം വേറിട്ട അനുഭവമായി.
Follow us on :
Tags:
More in Related News
Please select your location.