Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2026 10:43 IST
Share News :
കോട്ടയം: റിട്ട. അധ്യാപകൻ കോട്ടയം അടിച്ചിറ അതുല്യയിൽ കെ ജെ സുനിൽദേവ് (68) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് ഏറ്റുമാനൂർ നഗരസഭാ ശ്‌മശാനത്തിൽ. കോട്ടയം വെസ്‌റ്റ് റിട്ട. ബിപിഒ ആണ്. സിപിഐഎം കുമാരനല്ലൂർ ഇൗസ്‌റ്റ് ലോക്കൽ കമ്മറ്റിയംഗവും പികെഎസ് ഏറ്റുമാനൂർ ഏരിയ പ്രസിഡന്റും പുരോഗമന കലാസാഹിത്യസംഘം കുമാരനല്ലൂർ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. കോട്ടയം സഹകരണ അർബൻ ബാങ്ക് മുൻ ഡയറക്ടറും ബാലസംഘം മുൻ ജില്ലാ എക്‌സിക്യൂട്ടിവ് കമ്മറ്റിയംഗവുമായിരുന്നു. കെഎസ്‌എസ്‌പിയു ഭാരവാഹി, അഭയം ചാരിറ്റബ്‌ൾ സൊസൈറ്റി ലോക്കൽ കൺവീനർ, മുടിയൂർ പാടശേഖരസമിതി രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ: കെ ഡി ഫിലോമിന (റിട്ട. അധ്യാപിക, കോട്ടയം സെന്റ് ജോസഫ് എച്ച്‌എസ്‌എസ്), മക്കൾ: അതുൽ എസ് ദേവ് (ചലച്ചിത്ര സഹസംവിധായകൻ), ആതിര എസ് ദേവ്, അനഘ എസ് ദേവ് (രജിസ്‌റ്റേർഡ് നേഴ്‌സ്, മാലി). മരുമകൻ: അരുൺദേവ് വാര്യന്തറ, മുളന്തുരുത്തി (കൊച്ചിൻ ഷിപ്പ്‌യാർഡ്).
Follow us on :
Tags:
More in Related News
Please select your location.