Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലാംകടവ് - തുരുത്തേൽ റോഡും മൂഴിക്കൽ-ആറ്റുവേലക്കടവ് റോഡും ഉദ്ഘാടനം ചെയ്തു.

18 Feb 2026 20:08 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എം എൽ എ യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ടാറിംഗ് പൂർത്തിയാക്കിയ രണ്ടു റോഡുകൾ സി കെ ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. 40 ലക്ഷം രൂപ വിനിയോഗിച്ച് പാലാംകടവ് - തുരുത്തേൽ റോഡ് 1200 മീറ്ററും, 22.60 ലക്ഷം രൂപ എം എൽ എ ഫണ്ടും 17.53 ലക്ഷം പഞ്ചായത്ത് പദ്ധതി തുകയും വിനിയോഗിച്ച് മൂഴിക്കൽ-ആറ്റുവേലക്കടവ് റോഡ് 1050 മീറ്ററുമാണ് ടാറിംഗ് പൂർത്തിയാക്കിയത്. മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ ചടങ്ങിൽ അധ്യക്ഷയായി.ജില്ലാ പഞ്ചായത്തംഗം എം.കെ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി ഹരിക്കുട്ടൻ, സുകന്യ സുകുമാരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.തങ്കരാജ്, പഞ്ചായത്തംഗങ്ങളായ പി.പി.പത്മനന്ദനൻ, ബിന്ദു സുനിൽ, ആർ.അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.പ്രദേശവാസികൾ അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.





Follow us on :

More in Related News