Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2024 13:00 IST
Share News :
ദുബായ്: സർക്കാർ ജീവനക്കാരുടെ നബിദിന അവധി പ്രഖ്യാപിച്ച് യുഎഇ. ഈ മാസം 15ന് യുഎഇയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധിയായിരിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ സർക്കാർ ജീവനക്കാരുടെ അവധിയാണ് പ്രഖ്യാപിച്ചത്.
ഈ മാസം 15ന് തിരുവോണം കൂടെ ആയത്കൊണ്ട് യുഎയിലുള്ള മലയാളികൾക്കും ഇതൊരു ഇരട്ടിമധുരമാണ്. ഗൾഫ് ഉൾപ്പെടെയുള്ള മിക്ക ഇസ്ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം റബിഉൽ അവ്വൽ 12 നാണ് ആചരിക്കുന്നത്. ഇത് ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്.
ഈ അവധിക്ക് ശേഷം യുഎഇ നിവാസികളെ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബറിൽ നീണ്ട അവധി കാത്തിരിക്കുന്നുണ്ട്. ഡിസംബർ 2, 3 തീയതികൾ യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും അവധി. ശനി, ഞായർ വാരാന്ത്യവുമായി ചേരുമ്പോൾ അത് നാല് ദിവസത്തെ അവധിയായിത്തീരും.
Follow us on :
Tags:
More in Related News
Please select your location.