Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഞ്ചാം വയസ്സിൽ കരാട്ടേയിൽ ഗോൾഡ് മെഡൽ നേടി ശ്രീനന്ദ

12 Oct 2026 01:58 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: അഞ്ചാം വയസ്സിൽ കരാട്ടേയിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച് ഗോൾഡ് മെഡൽ നേടി അടൂർ സ്വദേശിനിയായ ശ്രീനന്ദ ശ്രദ്ധേയയായി.

ഒമാനിലെ നിസ്‌വയിൽ വാങ്കൻ ഷോട്ടോക്കാൻ കരാട്ടേ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരാട്ടേ ഗ്രേഡ് ടെസ്റ്റിലാണ് മികച്ച പ്രകടനത്തിനുള്ള ഗോൾഡ് മെഡൽ ശ്രീനന്ദ സ്വന്തമാക്കിയത്.

നാല്പതോളം കുട്ടികൾ പങ്കെടുത്ത ഗ്രേഡ് ടെസ്റ്റിൽ മറ്റു കുട്ടികളിൽനിന്ന് വ്യത്യസ്തമായ മികവ് പ്രകടിപ്പിച്ചാണ് ശ്രീനന്ദ പുരസ്കാരത്തിന് അർഹയായത്.

കുട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് വാങ്കൻ ഷോട്ടോക്കാൻ കരാട്ടേ ഇന്റർനാഷണൽ ഫൗണ്ടർ ചെയർമാൻ ഡോ. ഷിഹാൻ അബ്ദുൾ റഷീദ് അഭിപ്രായപ്പെട്ടു.

സെൻസായി ബിജു പുരുഷോത്തമന്റെ ശിക്ഷണത്തിലാണ് ശ്രീനന്ദ കരാട്ടേ പരിശീലിക്കുന്നത്. ചെറുപ്രായത്തിൽത്തന്നെ ആയോധനകലയോട് കാണിക്കുന്ന താൽപര്യവും പരിശീലനത്തിലെ മികവും ഈ നേട്ടത്തിന് സഹായകമായി.

വാങ്കൻ ഷോട്ടോക്കാൻ കരാട്ടേ ഇന്റർനാഷണൽ ഫൗണ്ടർ ചെയർമാൻ ഡോ. ഷിഹാൻ അബ്ദുൾ റഷീദ് ശ്രീനന്ദയ്ക്ക് ഗോൾഡ് മെഡൽ സമ്മാനിച്ചു. സംഘടനാ സെക്രട്ടറി ഡോ. ഷിഹാൻ താജുദ്ദീൻ, സെൻസായി ബിജു പുരുഷോത്തമൻ, സെൻസായി ആതിര ബിജു എന്നിവർ ഗ്രേഡ് ടെസ്റ്റിന്റെ ഭാഗമായി.

ഒമാനിലെ സിനാവിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വരുണിന്റെയും ധന്യയുടെയും മകളാണ് ശ്രീനന്ദ. അഞ്ചാം വയസ്സിൽ നേടിയ ഈ നേട്ടം കുടുംബത്തിനും പരിശീലകർക്കും അഭിമാനമായി.

Follow us on :

More in Related News