Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2026 21:17 IST
Share News :
കടുത്തുരുത്തി : മദ്യം"ഹോം ഡെലിവറി" പവൻസ് കോരാ എക് സൈസ് പിടിയിൽ"
ആക്രി കച്ചവടത്തിന്റെ മറവിൽ ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന നടത്തിവന്ന "പവൻസ് കോരയെ" ഏറ്റുമാനൂർ എക്സൈസ് സംഘം പിടികൂടി.ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ വ്യാജ മദ്യ വില്പന വ്യാപകമാകുന്നുയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ വില്പനക്കായ് സൂക്ഷിച്ച ആറ് ലിറ്റർ മദ്യവുമായി ചൂരക്കാവ് തോട്ടത്തിൽ വീട്ടിൽ കോരാ.T. കുര്യനെ അറസ്റ്റ് ചെയ്തത് . സമാനമായ കുറ്റത്തിന് മുമ്പും പ്രതിയെ എക്സൈസ് പിടികൂടിയിരുന്നുവെങ്കിലും ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രിക്കടത്തിന്റെ മറവിൽ മദ്യം ഹോം ഡെലിവറി നടത്തിവരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ അനീഷ് കുമാർ കെ.വി, സുമോദ് കെ. എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വരുൺ.S. നായർ, രാഹുൽ നാരായണൻ, എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.